പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍. സംസ്ഥാന സെക്രട്ടറിയും കൊല്ലം, പോരുവഴി സ്വദേശിയുമായ സുഹൈല്‍ അന്‍സാരിയെ ആണ് ഏനാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട, കടമ്പനാട്ടെ 35 വയസ്സുള്ള ഭര്‍തൃമതിയെ ഫെബ്രുവരി 14ന് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് സുഹൈല്‍ അന്‍സാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ സുഹൈലിന്റെ പേരുണ്ടായിരുന്നു. ജീവനൊടുക്കുവാന്‍ കാരണക്കാരന്‍ സുഹൈല്‍ ആണെന്നു ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ യുവതിയും സുഹൈലും തമ്മിലുള്ള ബന്ധം എന്താണെന്നു വ്യക്തമല്ല.







