കാസര്‍കോട്: ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന വിമുക്ത ഭടനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെക്രാജെ, പുണ്ടൂരിലെ രാംനിവാസില്‍ പരേതരായ രാമന്‍- ചിറ്റേയി ദമ്പതികളുടെ മകന്‍ ഗോപാലന്‍ (64)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നായിരുന്നു. ബുധനാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് തെരയുന്നതിനു ഇടയിലാണ് കിണറിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഭാര്യ: ശൈലജ. മക്കള്‍: ദിവ്യ, ദീപക്. മരുമകന്‍: ടി രജീഷ് (എസ് സി പി ഒ ബേഡകം). സഹോദരങ്ങള്‍: കൃഷ്ണന്‍, കുമാരന്‍, ഭാസ്‌ക്കരന്‍, സരോജിനി, പരേതരായ നാരായണന്‍, അപ്പക്കുഞ്ഞി.






