കുമ്പള: വിദ്യാഭ്യാസ രംഗത്തും മൊഗ്രാല്‍ മുന്നേറുന്നു. മൊഗ്രാലിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനു കാവലും കരുതലുമായി ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ ഒപ്പം നില്‍ക്കുന്നു.
മൊഗ്രാലില്‍ നിന്നു ഇക്കൊല്ലം മെഡിക്കല്‍ ബിരുദം നേടിയ ആദില സുല്‍ത്താന, ഖദീജ ഫാത്തിമ എന്നിവരെ ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍ അവരുടെ വീടുകളിലെത്തി സ്‌നേഹോപഹാരം സമ്മാനിച്ചു. മൊഗ്രാല്‍ ഗ്രാമത്തില്‍ മെഡിക്കല്‍ ബിരുദം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരുപതില്‍പ്പരം പേര്‍ കയ്പിടിയിലൊതുക്കിയിരുന്നു.
ഗ്രീന്‍സ്റ്റാര്‍ ഭാരവാഹികളായ മക്ദൂം, നൗഷാദ് കോട്ട എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സുല്‍ഫിക്കര്‍ അലി മൊഗ്രാല്‍, ജംഷീര്‍, ടി.കെ ജാഫര്‍, അബ്ദുള്ള, മുജീബ് പേരാല്‍, തസ്‌രീഫ്, റഷീദ്, വി.പി ജബ്ബാര്‍ സംബന്ധിച്ചു.






