കാസര്‍കോട്: ദേശീയപാതയിലെ ബന്തിയോട് സര്‍വ്വീസ് റോഡില്‍ കൂട്ട വാഹനാപകടം. പിക്കപ്പും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗ്‌ളൂരു സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് ടൂറിനെത്തി അഞ്ചു ബൈക്കുകളില്‍ മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ ഇരുവരെയും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
അപകടവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






