കാസർകോട്:നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്ക് വോട്ടിംഗ് മെഷീൻ, തിരഞ്ഞെടുപ്പ് അവബോധം, സമ്മതിദാന അവകാശം എന്നിവയിലുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് വോട്ടു വണ്ടി പര്യടനം തുടങ്ങിയത്. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. സ്വീപ് നോഡൽ ഓഫീസർ രതീഷ് പിലിക്കോട് , ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ഗോപകുമാർ , തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ പങ്കെടുത്തു






