പൊറോട്ടയ്ക്ക് ചൂടില്ല; ഹോട്ടല്‍ ഉടമയ്ക്ക് യുവാവിന്റെ മര്‍ദനം, അരിശം തീരാഞ്ഞ് ചില്ല് അടിച്ച് തകര്‍ത്തു

കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയെ യുവാവ് മര്‍ദിച്ചതായി പരാതി. കട ഉടമ സാദിഖിനാണ് മര്‍ദനമേറ്റത്. പുറമേരിയിലെ ബിരിയാണി കടയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കടയുടെ ചില്ല് അടിച്ച് തകര്‍ത്താണ് യുവാവ് സ്ഥലം വിട്ടത്.പരിക്കേറ്റ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page