കണ്ണൂര്‍: ആലക്കോട്, നടുവിലില്‍ ടാപ്പിംഗ് തൊഴിലാളിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. വീടിനകത്ത് കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്തു രക്തക്കറയും മുഖത്ത് മുറിവും കാണപ്പെട്ടു. സംഭവത്തില്‍ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹൃദയാഘാതമായിരിക്കാമെന്ന സംശയവുമുണ്ട്.







