തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച രണ്ടു പേര്‍ മരിച്ചു. കൊല്ലം, നിലമേല്‍ സ്വദേശികളായ റഷീദ ബീവി, മരുമകന്‍ ഷാജി എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നു സംശയിക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നു റഷീദ ബീവിയും ഷാജിയും ഉള്‍പ്പെടെ ആറുപേര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇവരില്‍ നാലു പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.
എന്നാല്‍ റഷീദ ബീവിയെയും ഷാജിയെയും രക്ഷിക്കാനായില്ല. ഷാജിയുടെ ഭാര്യ സജീന ഗുരുതര നിലയില്‍ ചികിത്സയിലാണ്. മറ്റു മൂന്നു പേരും ആശുപത്രിയിലാണ്.
വൈകുന്നേരം മാത്രം തുറക്കുന്ന ഹോട്ടലില്‍ നിന്നാണ് ആറംഗ കുടുംബം ഭക്ഷണം കഴിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്തു.







