കാസർകോട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അഞ്ച് സ്കൂളുകളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ചട്ടഞ്ചാലിൽ നടന്നു. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ , ബാര ഗവ. ഹൈസ്കൂൾ , ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ് കാസർകോട് , സി.എച്ച്എസ്എസ് ചന്ദ്രഗിരി ഹയർ സെക്കൻഡറി സ്കൂൾ , ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കേഡറ്റുകളാണ് പങ്കെടുത്തത്.
ശിവം ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു.
മോഡൽ റസിഡൻഷ്യ ൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ.ആർ. അനശ്വര , ചെമ്മനാട് സ്കൂളിലെ ആയിഷത്ത് അസ്ന എന്നിവർ പരേഡ് കമാൻ്ററായിരുന്നു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ അബൂബക്കർ, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ , മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ.പി രാഘവൻ, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജർ ടി.കെ മുഹമ്മദ് മുനീർ,പി ടി എ പ്രസിഡൻ്റ് പി.കെ. വിനോദ് കുമാർ ,പ്രിൻസിപ്പൽ എം. ജെ. ടോമി , വിവിധ സ്കൂളുകളിലെ പ്രഥമാധ്യാപകരായ പി.വി. മനോജ് കുമാർ , പി.എം. മീനാകുമാരി , എൻ. അരുണ , ആർ രാധാകൃഷ്ണ ,
കെ.വിജയൻ എന്നിവർ അഭിവാദ്യം സ്വീകരിച്ചു. സ്റ്റുഡൻറ് പൊലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ടി. തമ്പാൻ കേഡറ്റുകൾക്ക് സത്യപ്രതിജ്ഞാ
ചൊല്ലിക്കൊടുത്തു.






