കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി കേരള റെയില്‍വെ പൊലീസ് റെയില്‍ മൈത്രി സര്‍വ്വീസ് ആരംഭിച്ചു. പ്ലേസ്റ്റോറിലും ആന്‍ഡ്രോയിഡ് സ്‌റ്റോറിലും ലഭ്യമായിട്ടുള്ള കേരള പൊലീസിന്റെ പോള്‍ ആപ്പ് വഴിപുതിയ സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു .
സുരക്ഷിതമായ യാത്ര, വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍, അപകടങ്ങളോ, പ്രശ്‌നങ്ങളോ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് പോള്‍ ആപ്പിലുള്ള റെയില്‍ മൈത്രി സര്‍വ്വീസിലൂടെ പൊലീസ് സഹായം ലഭിക്കുമെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു.
പുതിയ സര്‍വ്വീസ് സംബന്ധിച്ച് റെയില്‍വെ പൊലീസ് യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്.
കാസര്‍കോട് റെയില്‍വെ പൊലീസ് സ്റ്റേഷനിലെ എസ് ഐ സി എസ് സനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ട്രയിനുകളിലും റെയില്‍വെ സ്റ്റേഷനിലും ബോധവല്‍ക്കരണ പരിപാടി നടത്തി.
അസി. എസ് ഐ സി കെ മഹേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം വി കൃപേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി സുശാന്ത്, വി ഷാനവാസ്, സലിം, പി എം ഷംസീര്‍ എന്നിവര്‍ സംബന്ധിച്ചു.






