മലപ്പുറം: മങ്കടസദാചാര കൊലക്കേസില്‍ അഞ്ചുപ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി.മൂന്നു പേരെ വെറുതെ വിട്ടു. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. 2016 ജൂണ്‍ 28ന് പുലര്‍ച്ചെ മങ്കട ,കൂട്ടില്‍ ഹുസൈന്‍ (40) കൊല്ലപ്പെട്ട കേസിലാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം തുഷാര്‍ വിധി പറഞ്ഞത്.
മങ്കട, കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (43) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷഫീഖ്, മന്‍സൂര്‍, അബ്ദുല്‍ നാസര്‍ എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. 2016 ജൂണ്‍ 28 ന് പുലര്‍ച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മങ്കട, കൂട്ടിലിലെത്തിയ നസീറി (40)നെ ഒരു സംഘം തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.







