കാസര്‍കോട്: മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്റഫിന് അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയാണെന്നു ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി ആരോപിച്ചു. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിനി ഈ ആരോപണം ഉന്നയിച്ചത്.
അദ്ദേഹം തോല്‍വി മുന്നില്‍ കാണുന്നതു കൊണ്ടാണ് ബി ജെ പിക്കെതിരെ അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നത്. പരാജയഭീതിയിലായ അദ്ദേഹം വലിയ നാടകങ്ങളാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ടോള്‍ ബൂത്തില്‍ നടത്തിയ നാടകങ്ങളെല്ലാം പൊളിഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി ജെ പി ജയിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് വലിയ ആശങ്കകള്‍ സൃഷ്ടിക്കുകയാണ്- അശ്വിനി ആരോപിച്ചു.
വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എംഎല്‍എയെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥരുടെ മേല്‍ അകാരണമായി സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍, വൈസ് പ്രസിഡണ്ട് പി. രമേശന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.







