കാസർകോട്: പെരിയ , കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മരണയ്ക്കായുള്ള സ്മാരക മന്ദിരം കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റി നിർമ്മിച്ചു നൽകുമെന്ന് കർണ്ണാടക ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര പ്രസ്താവിച്ചു. ഇരട്ടക്കൊലപാതകത്തിന്റെ ഏഴാം വാർഷിക ദിനമായ ഇന്ന് (ചൊവ്വ) വൈകിട്ട് ക േല്യാട്ട് നടന്ന അനുസ്മരണ പൊതുയോഗം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ ആധ്യക്ഷം വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി അനുസ്മരണ പ്രഭാഷണം നടത്തി. പ്രമുഖ നേതാക്കൾ സംസാരിച്ചു. രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ ദീപം തെളിച്ച ശേഷമാണ് കർണാടക മന്ത്രി മടങ്ങിയത്. കർണാടക ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ നൽകിയ കാൽ ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാരക മന്ദിരം നിർമ്മിക്കുന്നതിനുള്ള 13 സെന്റ് സ്ഥലം കല്യോട് ടൗണിൽ വാങ്ങിയത്. ഇരട്ടക്കൊലപാതകത്തിന്റെ വാർഷിക ദിനത്തിൽ കനത്ത പൊലീസ് ബന്തവസാണ് ക ല്യാട്ടും പരിസരങ്ങളിലും ഏർപ്പെടുത്തിയിരുന്നത്. ബേക്കൽ ഡിവൈ.എസ്.പി എം.പി ആസാദിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിരുന്നത്.







