മൊഗ്രാൽ: ആതുര സേവന രംഗത്തേക്ക് മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് വീണ്ടും രണ്ട് പെൺകുട്ടികൾ കൂടി- കദീജ ഫഹീമ എം പി യും,ആദില സുൽത്താനാ സക്കീറിനും. ഫിസിയോ തെറാപ്പിയിൽ കോഴ്സ് പൂർത്തിയാക്കിയ ഇവർ മംഗളൂരുവിൽ പരിശീലനം നടത്തുന്നു.
മൊഗ്രാൽ മീലാദ് നഗറിലെ “റഹ്മത്ത് മൻസിലി”ലിൽ മുൻ ഫുട്ബോൾ താരം എംപി അബ്ദുൽ ഖാദറിന്റെയും,കുമ്പള ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമയുടെയും മകളാണ് ഖദീജ ഫഹീമ എം പി. കെഎംസിസി പ്രവർത്തകൻ കെ കെ സക്കീർ ഖത്തർ-ഫസീലാ ദമ്പതികളുടെ മകളാണ് ആദില സുൽത്താനാ സക്കീർ.
മുളിയാറിൽ പ്രാക്ടീസ് ചെയ്യുന്നു.ഇതോടെ മൊഗ്രാലിൽ നിന്ന് രണ്ടു വർഷത്തിനുള്ളിൽ ആതുരസേവന രംഗ ത്തെത്തിയവരുടെ എണ്ണം 20 കഴി ഞ്ഞു.






