ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറിയത് ചോദ്യം ചെയ്തു; വയോധികന്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് മരിച്ചു

കോഴിക്കോട്: ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറിയത് ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചേനോളി കീഴല്‍ മീത്തല്‍ ബാലന്‍(71) ആണ് മരിച്ചത്. ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഫെബ്രുവരി എട്ടിന് രാത്രിയായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്.

ബാലനും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സമീപത്തെ വീട്ടിലെ വിനോദ് ഇവരുടെ വീടിനുള്ളില്‍ കയറിയത് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ബാലനെ വിനോദ് മര്‍ദിക്കുകയായിരുന്നു. വര്‍ഷങ്ങളായി ശ്വാസകോശ രോഗമുള്ള ബാലന് നെഞ്ചിലും കഴുത്തിനും മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ ബാലന്റെ കുടുംബം നല്‍കിയ പരാതിയില്‍ വിനോദിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിരുന്നു. ഗീതയാണ് ബാലന്റെ ഭാര്യ. മക്കള്‍: വിഷ്ണു ദത്ത്, ജിഷ്ണു ദത്ത്. മരുമകള്‍: നീഷ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page