പൊലീസ് ചമഞ്ഞെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അരക്കിലോ സ്വര്‍ണ്ണവും 20 ലക്ഷം രൂപയും കൊള്ളയടിച്ചു

ബംഗ്‌ളൂരു: പൊലീസ് ചമഞ്ഞ് എത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം റിയല്‍ എസ്റ്റേറ്റ് ഉടമയുടെ വീട്ടില്‍ നിന്നു അരക്കിലോ സ്വര്‍ണ്ണവും 20 ലക്ഷം രൂപയും കൊള്ളയടിച്ചു.

ബംഗ്‌ളൂരു, ബി ഇ എല്‍ ലേഔട്ടില്‍ ആണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ഉടമയായ ഹോംബലേ ഗൗഡ (53)യുടെ വീട്ടിലാണ് കൊള്ള നടന്നത്. സംഭവസമയത്ത് ഭാര്യ മംഗളമ്മ, പേരക്കുട്ടി എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

എസ് ഐയുടെ യൂണിഫോം ധരിച്ചിരുന്ന ഒരാളും സിവില്‍ വേഷത്തിലുള്ള മൂന്നുപേരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. യെലഹങ്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തിയാണ് സംഘം എത്തിയത്. പ്രദേശത്ത് ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പറഞ്ഞാണ് രണ്ടുപേര്‍ വീട്ടിനു അകത്തു കടന്നത്. മറ്റു രണ്ടുപേര്‍ വീടിനു പുറത്തു കാവല്‍ നിന്നു.
അകത്തു കടന്ന ഉടന്‍ സംഘം തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി ഹോംബലേഗൗഡയെയും ഭാര്യയെയും കെട്ടിയിട്ടു. തുടര്‍ന്ന് കിടപ്പു മുറിയിലെ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും പണവും കൈക്കലാക്കിയാണ് സംഘം രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page