വിജയപുര: ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരവും ശിവരാത്രി ആഘോഷവും മുതലെടുത്ത് മോഷ്ടാക്കള്‍. ഗ്രാമത്തിലുള്ളവര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ലഹരിയിലും വീട്ടുകാര്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കായി ക്ഷേത്രത്തില്‍ പോയതും മോഷ്ടാക്കള്‍ക്ക് തുണയായി. വിജയപുരയിലെ ശാരദ നഗറിലെ സോമശേഖര ഗാനിയുടെ വീട്ടില്‍ നിന്നും 20 പവനും 270 ഗ്രാം വെള്ളി ആഭരണങ്ങളും 40,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കുടുംബം മോഷണ വിവരം അറിയുന്നത്.
സംഭവത്തില്‍ സോമശേഖരയുടെ പരാതിയില്‍ ഗോള്‍ ഗുംബാസ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രതികള്‍ എത്രയും പെട്ടെന്ന് വലയിലാകുമെന്ന് പൊലീസ് അറിയിച്ചു.







