തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്കും ആയക്കും പരിക്ക്. കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ് . പൂവത്തൂര്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടം നടന്ന ഉടന്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







