എംവി ഗോവിന്ദന്റെ പ്രചാരണ ജാഥയ്ക്കിടെ വയോധികന്‍ നല്‍കിയ സംഭാവനയില്‍ ട്വിസ്റ്റ്; പണം നല്‍കിയത് നേതാക്കളുടെ നിര്‍ദേശ പ്രകാരമെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയില്‍ വയോധികന്‍ പണം സംഭാവന നല്‍കിയ സംഭവത്തില്‍ ട്വിസ്റ്റ്. പണം നല്‍കിയത് നേതാക്കളുടെ നിര്‍ദേശ പ്രകാരമെന്ന് വയോധികന്‍ വെളിപ്പെടുത്തി.

ഫെബ്രുവരി ഒമ്പതിന് ബാലുശ്ശേരിയില്‍ നടന്ന ചടങ്ങിലാണ് മൊയ്തീനെന്ന വയോധികന്‍ വേദിയിലെത്തി ‘പെന്‍ഷന്‍ പണം’ പാര്‍ട്ടിക്ക് സംഭാവന നല്‍കിയത്. പണം വാങ്ങിയ സംസ്ഥാന സെക്രട്ടറി സംഭാവന സ്വീകരിച്ചതായി കരുതുക എന്നു പറഞ്ഞശേഷം പണം തിരികെ പോക്കറ്റില്‍ വയ്ക്കുകയായിരുന്നു. സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

അതിന് പിന്നാലെയാണ് നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്ന് മൊയ്തീന്‍ പറയുന്ന വിഡിയോ പുറത്തുവന്നത്. ഇതോടെ സിപിഎം നേതാക്കള്‍ ഒന്നടങ്കം പ്രതിരോധത്തിലായി.

‘നേതാക്കന്‍മാര്‍ പറഞ്ഞു, നിങ്ങളീ പൈസ അയാളുടെ അടുത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുമെന്ന്. അതുപോലെ കൊടുത്തു, അയാള്‍ തിരിച്ചും തന്നു’- മൊയ്തീന്‍ പറഞ്ഞു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിആര്‍ വര്‍ക്ക് പാളി, ഇത്ര ശുദ്ധനായ ആളെ പിആര്‍ ജോലി ഏല്‍പിക്കണമായിരുന്നോ എന്നാണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളിലെ പരിഹാസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page