വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമണം; അസഭ്യം പറച്ചില്‍, ഫോണ്‍ മോഷണം; ജീവനക്കാര്‍ക്ക് പരിക്ക്; 5 പേര്‍ക്കെതിരെ കേസ്

കല്‍പറ്റ: വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. അക്രമത്തില്‍ നാലു ബസ് ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് ഗുഡ്‌സ് ഓട്ടോയില്‍ തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചുരം കയറി വന്ന ഒരു കാറിലുണ്ടായിരുന്നവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ആക്രണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പറയുന്നു.

സംഭവത്തില് പ്രദേശവാസികളായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിനോദ സഞ്ചാര സംഘത്തിലെ അശ്വതി എന്ന യുവതിയുടെ ഫോണ്‍ മോഷ്ടിച്ചതായും പരാതിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page