രാഷ്ട്രപതിയുടെ ഫയര്‍ സര്‍വ്വീസ് മെഡല്‍ ജേതാവ് വിഎന്‍ വേണുഗോപാലിനു സതീര്‍ത്ഥ്യരുടെ അനുമോദനം

ചെറുവത്തൂര്‍: സ്തുത്യര്‍ഹമായ സേവനത്തിനു രാഷ്ട്രപതിയുടെ ഫയര്‍സര്‍വ്വീസ് മെഡലും നാഷണല്‍ ഫയര്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ 200 മീറ്ററില്‍ വെങ്കലമെഡലും നേടിയ കാസര്‍കോട് അഗ്നിരക്ഷാ നിലയം സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വിഎന്‍ വേണുഗോപാലിനെ ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 1987 ബാച്ച് കൂട്ടായ്മയും കുടുംബാംഗങ്ങളും അനുമോദിച്ചു. വി.കെ രവീന്ദ്രന്‍ പൊന്നാട അണിയിച്ചു. ആര്‍. ഭരതന്‍ ഉപഹാരം സമ്മാനിച്ചു. എംകെ വിനോദ് കുമാര്‍, പി. ജയറാം പ്രകാശ്, കെ.സി ചിത്രന്‍, സി. മധുസൂദനന്‍, പി. രവീന്ദ്രന്‍, പി. ശ്രീനിവാസന്‍, പി.കെ സഞ്ജീവന്‍, സിവി വിനോദ് കുമാര്‍, കാനമധു ആശംസകളര്‍പ്പിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page