കണ്ണൂർ: പന്നി കുറുകെച്ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യവ്യാപാരി മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസില്‍ എന്‍.പ്രദീപന്‍ (52) ആണ് മരിച്ചത്. കതിരൂര്‍ മൂന്നാംമൈലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. തലശേരി മാര്‍ക്കറ്റില്‍ നിന്ന് മത്സ്യവുമായി ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിനിടെയാണ് അപകടം. ഗുരുതരപരിക്കേറ്റ പ്രദീപനെ തലശേരി ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ രാവിലെ ഏഴുമണിയോടെ മരണപ്പെടുകയായിരുന്നു.







