കൊച്ചി: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മോശം തുണി കൊണ്ട് പാത്രം തുടപ്പിച്ചുവെന്ന മീത്ത് മിറി കപ്പിള്‍സിലെ മിഥുന്റെ പരാമര്‍ശത്തിനെതിരെ ഷെഫ് വിമര്‍ശനവുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെ ഇവര്‍ തങ്ങളുടെ പേജില്‍ പങ്കുവയ്ക്കാറുണ്ട്. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. വളരെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന ഇരുവരും ഇപ്പോള്‍ നല്ലരീതിയാണ് ജീവിക്കുന്നത്. അടുത്തിടെയാണ് ഇവരുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താന്‍ മുന്‍പ് ചെയ്തിരുന്ന ജോലിയെക്കുറിച്ച് മിഥുന്‍ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഷെഫ് സജിത്ത് കുമാര്‍. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചതിനു ശേഷം ജോലിക്കു ചെന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാത്രം തുടയ്ക്കാനാണ് ആദ്യം തന്നെ ഏല്‍പിച്ചതെന്നും രണ്ട് കച്ചറ തുണിയും തന്ന് പറഞ്ഞുവിടുകയായിരുന്നു എന്നാണ് മിഥുന്‍ പറഞ്ഞത്. പുറത്തു നിന്നു കാണുന്നതുപോലെയല്ല ഈ ജോലിയെന്നും മിഥുന്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് ഷെഫ് സജിത്ത് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. ഹോട്ടല്‍ ഇന്‍ഡസ്ട്രിയെ പുച്ഛിക്കുന്നതു പോലെയായിരുന്നു മിഥുന്റെ സംസാരമെന്നും ഒരു ഹോട്ടലിലും പ്ലേറ്റ് തുടയ്ക്കാന്‍ അത്തരം കച്ചറ തുണികള്‍ കൊടുക്കില്ലെന്നും ഗസ്റ്റ് കഴിക്കുന്ന പ്ലേറ്റ് നല്ല തുണി വെച്ചിട്ടായിരിക്കും തുടയ്ക്കുന്നത് എന്നുമാണ് സജിത്ത് കുമാര്‍ പറയുന്നത്.
വീഡിയോ കണ്ടപ്പോള്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രിയെ പുച്ഛിച്ച് സംസാരിക്കുന്നതു പോലെ തോന്നി. ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ഒരുപാട് കുട്ടികളുണ്ട്. അവരെയൊക്കെ നിരുല്‍സാഹപ്പെടുത്തുന്നതാണ് ഈ വീഡിയോ. താങ്കള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അതിനെ പുച്ഛിച്ചു സംസാരിക്കരുത് എന്നും സജിത്ത് കുമാര്‍ പറഞ്ഞു.
‘ഹോട്ടല്‍ ഇന്‍ഡസ്ട്രിയെ പുച്ഛിക്കുന്നതു പോലെയായിരുന്നു മിഥുന്റെ സംസാരം. ഒരു ഹോട്ടലിലും പ്ലേറ്റ് തുടയ്ക്കാന്‍ അത്തരം കച്ചറ തുണികള്‍ കൊടുക്കില്ല. എന്റെ അറിവും അനുഭവ സമ്പത്തും വെച്ചിട്ടാണ് ഞാനീ പറയുന്നത്. ഗസ്റ്റ് കഴിക്കുന്ന പ്ലേറ്റ് നല്ല തുണി വെച്ചിട്ടായിരിക്കും തുടയ്ക്കുന്നത്.
തുടക്കത്തില്‍ ഒരു സര്‍വീസോ വെയ്റ്ററോ ആണെങ്കില്‍ എന്തായാലും പ്ലേറ്റ് തുടച്ചു തന്നെയായിരിക്കും തുടങ്ങുന്നത്. ഷെഫ് ആകുന്നയാളും ആദ്യം ഉള്ളി മുറിച്ചും ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്തിട്ടുമൊക്കെയാണ് ഷെഫ് ആകുന്നത്. ഏതു ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ട്. ഈ വീഡിയോ കണ്ടപ്പോള്‍ നിങ്ങള്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രിയെ പുച്ഛിച്ച് സംസാരിക്കുന്നതു പോലെയാണ് തോന്നിയത്. ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ഒരുപാട് കുട്ടികളുണ്ട്. അവരെയൊക്കെ നിരുല്‍സാഹപ്പെടുത്തുന്നതാണ് ഈ വീഡിയോ. ഈ മേഖലയില്‍ നിന്നാണ് ഞാനും അന്നം വാങ്ങുന്നത്. താങ്കള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അതിനെ പുച്ഛിച്ചു സംസാരിക്കരുത്’ – സജിത്ത് കുമാര്‍ വീഡിയോയില്‍ പറഞ്ഞു.







