കോഴിക്കോട്: നാദാപുരത്ത് സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് – തലശ്ശേരി പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡില്‍ പടക്കം പൊട്ടിച്ചത്.
കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി പേരോട് ടൗണില്‍ അപകടകരമായ രീതിയില്‍ പടക്കം പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പടക്കം പൊട്ടിച്ചവര്‍ക്കായി നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.







