രക്തം ദാനം ചെയ്ത് വിവാഹ വാർഷിക ദിനം ആഘോഷിച്ചു; ഹനീഫ് മാതൃകയായി

കുമ്പള : വിവാഹ വാർഷിക ദിനം റീൽസും ആഘോഷങ്ങളും കൊണ്ട് അടിപൊളിയാക്കാൻ പുതിയ തലമുറ മത്സരിക്കുമ്പോൾ കുമ്പള പെർവാഡിലെ ഹനീഫ് പി.എം.കെ രക്തദാനം ചെയ്തു മാനവികത പ്രകടിപ്പിച്ചു. ആഘോഷങ്ങളോടുള്ള ഹനീഫിൻ്റെ വ്യത്യസ്ത നിലപാടു പരിസരവാസികളെ ആദ്യം അമ്പരപ്പിച്ചു. പിന്നീട് ആഘോഷത്തിലെ സഹജീവിസ്നേഹത്തിൻ്റെ ഉണ്മയിൽ അവർ അഭിമാനിച്ചു. ഹനീഫിൻ്റെ 12-ാം വിവാഹ വാർഷിക ദിനത്തിൽ നടത്തിയ രക്ത ദാനം ബന്ധങ്ങളുടെ പവിത്രത കൂടി സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയായിരുന്നു.ഭാര്യ ഷബ്നാസ്, മക്കളായ അഹ്സം, റസാന, ഇശ്‌വ എന്നിവരെയും ഹനീഫിൻ്റെ സന്മനോഭാവം ഏറെ സന്തോഷിപ്പിച്ചു.സാമൂഹിക പ്രതിബദ്ധതയും സന്മനോഭാവവുമാണ് ഹനീഫയുടെ ആഘോഷത്തിലൂടെ പ്രകടമായതെന്നു രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത എ.കെ.എം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കാസര്‍കോട് ബ്ലഡ് ബാങ്ക്, ജനരക്ഷാ ബ്ലഡ് ഡോണേഴ്‌സ് കേരള, ആശ്രയ കുമ്പള, മൊഗ്രാല്‍ ദേശീയവേദി, അബുദാബി കാസ്രോട്ടാര്‍, ഡൗണ്‍ ടൗണ്‍ കുമ്പള എന്നിവർ സംയുക്തമായാണ് കുമ്പളയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.ജനരക്ഷാ ചെയര്‍മാന്‍ നാസര്‍ ബായാര്‍, കണ്‍വീനര്‍ മുഹമ്മദ് സ്മാര്‍ട്ട്, മൊഗ്രാൽ ദേശീയ വേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി , ഹമീദ് കാവിൽ, ടി കെ അൻവർ, എം.എ മൂസ, മുഹമ്മദ് അബ്കോ, അഷറഫ് സാഹിബ്, ബാക്കിർ, നവാസ് ആശ്രയ, കബീർ ആശ്രയ,അനീസ് ഡൗൺ ടൗൺ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page