കാസര്‍കോട്: നീലേശ്വരം മടിക്കൈ, ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ ഡല്‍ഹിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പിലോട്ട്, കുണ്ടുവളപ്പില്‍ വീട്ടില്‍ കെ വി നിഷാന്ത് (32)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മംഗ്‌ളൂരുവിമാനത്താവളം വഴി തിങ്കളാഴ്ച രാത്രി 10 മണിക്ക് എത്തിക്കുന്ന മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
ചൊവ്വാഴ്ച രാവിലെ 9ന് മടിക്കൈ, അമ്പലത്തുകര, വായനശാലാ പരിസരത്തും 9.30ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിനു സമീപത്തും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
ആദ്യ കണ്‍മണിയുടെ നൂല്‍ കെട്ട് കഴിഞ്ഞ് ജനുവരി 30ന് ആണ് നിഷാന്ത് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്. നാരായണന്‍- ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ(ബേഡകം). സഹോദരി: നിഷ.






