തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ നടി തൃഷ ആഞ്ഞടിച്ചു

ചെന്നൈ: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ നടി തൃഷ ആഞ്ഞടിച്ചു.
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ അധിക്ഷേ പരാമര്‍ശത്തിനെതിരെയാണ് താരം രംഗത്തെത്തിയത്. പാരമര്‍ശങ്ങളെ അപലപിച്ചതാരം തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് വ്യക്തമാക്കി.

വിജയ്ക്കും നടി തൃഷയ്ക്കും എതിരെ ബിജെപി അധ്യക്ഷന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു. വിജയ് ആദ്യം തന്റെ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കാര്യമായി എന്തെങ്കിലും സംഭവിക്കും മുന്‍പ് തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വിജയ് വീട്ടില്‍ നിന്ന് പുറത്തിറങ്ങണം. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. നിര്‍ഭാഗ്യമെന്നുപറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ.

നല്ല നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ലരീതിയില്‍ സംസാരിക്കണം. മേല്‍ക്കൂരയില്‍ കയറി കോഴിയെ പിടിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ആകാശത്തേറി വൈകുണ്ഠത്തില്‍ പോകാന്‍ കഴിയുമോ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് ബിജെപി നേതാവ് നടത്തിയത്.

ഇതിനെതിരെ ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍, തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി മേധാവി കെ സെല്‍വപെരുന്തഗൈ, ഡിഎംകെ രാജ്യസഭാ എംപി കനിമൊഴി തുടങ്ങിയവര്‍ രംഗത്തെത്തി. നേതാവിന്റേത് സംസ്‌ക്കാര ശൂന്യമായ പരാമര്‍ശങ്ങളാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page