സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി നടി കീര്‍ത്തി സുരേഷ്; പൂവ് സൂപ്പറെന്ന് ആരാധകന്‍; താരത്തിന്റെ മറുപടി വൈറല്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയ നടി കീര്‍ത്തി സുരേഷിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് കീര്‍ത്തി പുരസ്‌ക്കാര ചടങ്ങിനെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കീര്‍ത്തി സുരേഷിനോട് ആരാധകന്‍ പറഞ്ഞ കമന്റും അതിന് കീര്‍ത്തി പറഞ്ഞ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തത്.

ആദം ദാസന്‍ സംവിധാനം ചെയ്ത ‘പാമ്പ് സട്ടൈ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കീര്‍ത്തിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. കീര്‍ത്തിയുടെ ആദ്യ സംസ്ഥാന പുരസ്‌കാരമായിരുന്നു ഇത്. 2017 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി കാറിലേക്ക് കയറാന്‍ നില്‍ക്കുന്ന കീര്‍ത്തിയോട് ‘പൂവ് സൂപ്പര്‍ ആയിട്ടുണ്ട്’എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇത് കേട്ടതും ‘പൂ കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ’ എന്ന കീര്‍ത്തിയുടെ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്.

‘എന്റെ ആദ്യത്തെ സംസ്ഥാന അവാര്‍ഡിന് തമിഴ്നാട് സര്‍ക്കാരിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ അവസരം നല്‍കിയ സംവിധായകനോടും തുടര്‍ച്ചയായ പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ടീമിനും നന്ദി. ഒപ്പം എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും എന്റെ സ്‌നേഹവും ആശംസകളും അറിയിക്കുന്നു’ – അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കീര്‍ത്തി സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ജെ.കെ ചന്ദ്രു സംവിധാനം ചെയ്ത റിവോള്‍വര്‍ റീത്ത ആയിരുന്നു കീര്‍ത്തിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page