നടി ഗായത്രി ഗോപി വിവാഹിതയായി; വരന്‍ ബ്രിട്ടീഷ് പൗരന്‍

കൊച്ചി: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഗായത്രി ഗോപി വിവാഹിതയായി. ബ്രിട്ടീഷ് പൗരനായ ജേക്കബ് ആണ് ഭര്‍ത്താവ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ വച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നുവെങ്കിലും നാട്ടിലുള്ളവര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ വീണ്ടും വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്.

വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്ന് വര്‍ഷം മുന്‍പ് കെയര്‍ ഹോമില്‍ വച്ചാണ് താന്‍ ജേക്കബിനെ പരിചയപ്പെട്ടതെന്ന് ഗായത്രി പറഞ്ഞു. വീട്ടുകാര്‍ക്ക് തന്റെ സന്തോഷമാണ് വലുതെന്നും വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

‘ആള് ഇംഗ്ലണ്ടില്‍ നിന്നാണ്. ലിവര്‍പൂളിന്റെ ഭാഗത്താണ് ഞങ്ങള്‍ താമസിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 17ന് വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ നാട്ടില്‍ ചടങ്ങുകളൊന്നും ചെയ്തിട്ടുണ്ടായിരുന്നില്ല, ഇവിടെ വിവാഹാഘോഷത്തിന് മൂന്ന് പരിപാടികളായിരുന്നു. ഞങ്ങളുടേത് പ്രണയവിവാഹമാണ്. നെറ്റ് വര്‍ക്ക് റെയില്‍വേയ്സിലെ ടീം ലീഡ് ആണ് ജേക്കബ്.

എന്റെ വീട്ടുകാര്‍ക്ക് എന്റെ സന്തോഷമാണ് വലുത്. ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം തന്നെയാണ് ഞങ്ങളുടെ ഹണിമൂണ്‍, ആള് വെജിറ്റേറിയന്‍ ആണ്. കുറച്ച് ഡിഫറന്റ് ആണ്. നമ്മുടെ സംസ്‌കാരവും ജീവിതരീതിയുമൊക്കെ ജേക്കബിന് കുറച്ചൊക്കെ അറിയാം. മലയാളവും മനസ്സിലാകും. തുല്യത കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്’- ഗായത്രി പറഞ്ഞു.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള താരമാണ് ഗായത്രി. ഡാന്‍സും ലൈഫ് സ്‌റ്റൈല്‍ വ്‌ളോഗുകളുമായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page