നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍ നാളെ മുഖ്യാതിഥി

കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു. ചൊവ്വാഴ്ച കെപിസിസിയുടെ സംസ്‌കാരിക സംഘടനയായ സംസ്‌ക്കാര സാഹിതി നാഗമ്പടത്ത് നടത്തുന്ന പൊതുസമ്മേളനത്തില്‍ പ്രേം കുമാര്‍ മുഖ്യാതിഥിയാകുമെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു. വൈകിട്ട് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ സംഘാടകര്‍ പുറത്തുവിട്ടു.

സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രേം കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയാണ് നാളെ നടക്കുന്നതെന്നും സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണെന്നും ചടങ്ങില്‍ വേറെ രാഷ്ട്രീയമൊന്നുമില്ലെന്നും പ്രേം കുമാര്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞദിവസം വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ താരത്തെ ഫോണിലൂടെ ബന്ധപ്പെടുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ താരത്തിന് നല്ല പരിഗണന നല്‍കുമെന്ന് നേതാക്കള്‍ വാഗ്ദാനം ചെയ്തു.

പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും അറിയുന്നു. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാര്‍ നിലപാട് വ്യക്തമാക്കിയശേഷം തുടര്‍നടപടികളുണ്ടായേക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page