ഒരു ഫോണ്‍വിളിയില്‍ എന്തിരിക്കുന്നുവെന്നു നിസ്സാരമാക്കണ്ട; കുഞ്ചത്തൂരില്‍ ഒരാളുടെ കൈകാലുകള്‍ അടിച്ചൊടിച്ച് ആശുപത്രിയിലാക്കി

മഞ്ചേശ്വരം: ഒരു ഫോണ്‍ വിളിയില്‍ എന്തിരിക്കുന്നുവെന്നു ആളുകള്‍ നിസാരമാക്കാറുണ്ട്. എങ്കില്‍ ഓര്‍ക്കുക: ഫോണ്‍ വിളിയില്‍ കൈയും കാലും അടിയേറ്റ് ഒടിയേണ്ട അവസ്ഥയും ഒളിച്ചിരിക്കുന്നു.
കുഞ്ചത്തൂരിലെ ലൈറ്റ് ആന്റ് സൗണ്ട് കരാറുകാരന്‍ കുഞ്ചത്തൂര്‍ ജമാലിയ മസ്ജിദിനടുത്തെ ഇബ്രാഹിം ഖലീലി (32)ന്റെ കൈാലുകള്‍ സഹജോലിക്കാരന്‍ ലത്തീഫ് സംഘം ചേര്‍ന്നു മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചൊടിച്ചു. ഖലീലിനെ കുമ്പള സഹ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ കുഞ്ചത്തൂരില്‍ ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടയില്‍ ജലീലും ലത്തീഫും തമ്മില്‍ വാക്കേറ്റമത്സരമാരംഭിച്ചിരുന്നു. കളിയുടെ പക്ഷം ചേര്‍ന്നുള്ള വാശിയാണെന്നു മറ്റു കാണികള്‍ കരുതിയെങ്കിലും അതല്ല കാര്യമെന്നു പിന്നീടറിഞ്ഞു. അവര്‍ ഇരുവരെയും സമീപിച്ചു കളികാണുന്നില്ലെങ്കില്‍ വീട്ടിലേക്കു മടങ്ങിപ്പോകാന്‍ ഉപദേശിച്ചു. ഖലീല്‍ വീട്ടിനടുത്തെത്താറായപ്പോള്‍ അതേ സ്ഥാപനത്തിലെ മറ്റു നാലു തൊഴിലാളികളെക്കൂടി ഒപ്പം നിറുത്തിക്കൊണ്ടു ലത്തീഫ് ഇരുമ്പു കമ്പികളും മറ്റു മാരകായുധങ്ങളുമുപയോഗിച്ചു ഖലീലിന്റെ കൈകാലുകള്‍ അടിച്ചൊടിച്ചു. ഇയാളെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു പ്ലാസ്റ്ററിട്ടു. ഫോണ്‍ കാള്‍ സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നു പൊലീസ് പറഞ്ഞു. ഫോണ്‍ കാള്‍ ഇവര്‍ക്കു നേരത്തേയും പ്രശ്‌നമായിരുന്നെന്നും അതിന്റെ പേരില്‍ മുമ്പും സംഘട്ടനമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page