രാജസ്ഥാനിലെ ആല്‍വാറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 7 തൊഴിലാളികള്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ അടച്ചിട്ട കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴു തൊഴിലാളികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മാസങ്ങളായി ഫാക്ടറി അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

രാവിലെ 10 മണിയോടെയാണ് ഫാക്ടറിക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ ആളിപ്പടരുകയും സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നോ നാലോ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായും പറയുന്നു. ഫാക്ടറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ തീപിടിത്തം ഉണ്ടായതെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തീപിടുത്തത്തിന് പിന്നാലെ സമീപത്തുള്ള ഫാക്ടറികളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു, പ്രദേശത്തെ വൈദ്യുതി വിതരണം നിര്‍ത്തിവച്ചു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഫയര്‍ഫോഴ്‌സ് സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്. തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും പ്രധാനമന്ത്രി നദേന്ദ്ര മോദിയും ദുഃഖം പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page