കാസര്‍കോട്: ചാക്കുകളില്‍ നിറച്ച് ഓംനിവാനില്‍ കടത്തുകയായിരുന്ന പുഴമണല്‍ പിടികൂടി. സംഭവത്തില്‍ ഷിറിയ, ബത്തേരിയിലെ മുംതാസ് മന്‍സിലിലെ മുഹമ്മദ് ഹനീഫി (35)നെതിരെ കുമ്പള പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ടരമണിയോടെ മുട്ടം ഷിറിയ ജുമാമസ്ജിദ് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വാട്ടര്‍ ടാങ്കിനു സമീപത്തുവച്ചാണ് എസ് ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ മണല്‍ പിടികൂടിയത്. സ്വന്തം ആവശ്യത്തിനായി കുക്കാര്‍ പുഴയില്‍ നിന്നാണ് മണല്‍ വാരിയതെന്നാണ് മുഹമ്മദ് ഹനീഫ് മൊഴി നല്‍കിയതെന്നു കുമ്പള പൊലീസ് പറഞ്ഞു. മണല്‍ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍, സിവില്‍ പൊലീസ് സ്റ്റെബിന്‍ എന്നിവരും ഉണ്ടായിരുന്നു.






