പാലക്കാട്: സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിലുള്ള പ്രശ്‌നത്തിനിടെ പുറത്തുനിന്നെത്തിയ സംഘത്തിന്റെ മര്‍ദനമേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. പാലക്കാട് പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയിലെത്തി ചികിത്സ തേടി. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







