കാസര്‍കോട്: ഗ്യാരേജിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററികള്‍ ഊരികൊണ്ടുപോയതായി പരാതി. മലപ്പുറം, കീഴുപറമ്പ, കുനിയില്‍, മടത്തില്‍ ഹൗസിലെ സി പി അനസ് ബാബു നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. മുള്ളേരിയയിലെ സൗപര്‍ണ്ണിക ഓട്ടോ വര്‍ക്‌സിനു സമീപത്തു നിര്‍ത്തിയിട്ടതായിരുന്നു ലോറി. വെള്ളിയാഴ്ച വൈകുന്നേരം 6.30മണിക്കും ശനിയാഴ്ച രാവിലെ 7.30നും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നു.
രണ്ടു ബാറ്ററികളാണ് മോഷണം പോയത്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.







