ഐസിസി ടി20 മത്സരം: ഇന്ത്യന്‍ ടീം പാക് താരങ്ങള്‍ക്ക് കൈ കൊടുക്കുമോ? കാത്തിരിക്കൂ എന്ന് സൂര്യകുമാര്‍ യാദ

കൊളംബോ: ഇന്ന് കൊളംബോയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ കണ്ണുനട്ട് ആരാധകര്‍. ഇന്ത്യന്‍ ടീം പാകിസ്താന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇന്ത്യ പാക്കിസ്ഥാന്‍ ടീമുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ‘നോ ഹാന്‍ഡ്‌ഷെയ്ക്’ പോളിസി ഇന്നത്തെ മത്സരത്തിലും ആവര്‍ത്തിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹസ്തദാനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ മറുപടി. കളിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നും ആഗ പറഞ്ഞു. ‘ക്രിക്കറ്റ് അതിന്റെ അന്തസ്സോടെ കളിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായം പ്രശ്‌നമല്ലായിരിക്കാം. പക്ഷേ ക്രിക്കറ്റ് എപ്പോഴും എങ്ങനെ കളിക്കണമെന്ന് ഉദ്ദേശിച്ചിട്ടുണ്ടോ അതിനനുസരിച്ചായിരിക്കണം കളിക്കേണ്ടത്. എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്’ -സല്‍മാന്‍ ആഗ പറഞ്ഞു.’നമുക്ക് നാളെ കാണാം’ എന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. ’24 മണിക്കൂര്‍ കാത്തിരിക്കൂ. എന്തിനാണ് അതില്‍ ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ വന്നതാണ്. നന്നായി ക്രിക്കറ്റ് കളിക്കും. മറ്റു തീരുമാനങ്ങളെല്ലാം നാളെ എടുക്കാം. അതിനായി കാത്തിരിക്കൂ. നന്നായി ഭക്ഷണം കഴിച്ച് ഉറങ്ങൂ’ – സൂര്യകുമാര്‍ യാദവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് മുതല്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരങ്ങളില്‍ താരങ്ങള്‍ പരസ്പരം ഹസ്തദാനം നടത്തുന്നില്ല. പഹല്‍ഗാം കൂട്ടക്കൊലയ്ക്കും തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിനും ശേഷമാണ് ഏഷ്യാ കപ്പ് നടന്നത്. ഇതെത്തുടര്‍ന്നാണ് ഹസ്തദാനം ഒഴിവാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page