മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ ഇലക്ട്രിക്‌ ഓട്ടോയില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച ഓട്ടോ, എതിരെ വരികയായിരുന്ന ഇലക്ട്രിക് ഓട്ടോയില്‍ ഇടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിൽ മംഗല്‍പ്പാടി, അടുക്കയിലെ എം എ അബ്ദുല്‍ ഹക്കീമി(53)നെതിരെ കുമ്പള എസ് ഐ കെ ശ്രീജേഷ് സ്വമേധയാ കേസെടുത്തു.
ശനിയാഴ്ച വൈകുന്നേരം ആറേമുക്കാല്‍ മണിയോടെ ബന്ദിയോട്- പെര്‍മുദെ റോഡിലെ അട്ക്കയിലാണ് അപകടം. പട്രോളിംഗ് നടത്തുകയായിരുന്നു എസ് ഐയും സംഘവും. ഓട്ടോ റിക്ഷകൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഈ സമയത്ത് അപകടത്തിനു ഇടയാക്കിയ ഓട്ടോയില്‍ ഇരിക്കുകയായിരുന്നു ഡ്രൈവര്‍. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചു മദ്യപിച്ചതായി ഉറപ്പാക്കിയ ശേഷം ഡ്രൈവറെ മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. തുടർന്ന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നുവെന്നു പൊലീസ്കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page