മഹാശിവരാത്രി: ശിവക്ഷേത്രങ്ങളില്‍ ഭക്തജന പ്രവാഹം

കാസര്‍കോട്: മഹാശിവരാത്രി ആഘോഷത്തിന് ശിവക്ഷേത്രങ്ങള്‍ ആരാധകരെ കൊണ്ട് നിറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും വിവിധ വൈദിക ആധ്യത്മിക പരിപാടികളും ക്ഷേത്ര അന്തരീക്ഷങ്ങളെ ഭക്തിസാന്ദ്രമാക്കുന്നു. ലോകത്തെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പരമശിവന്‍ അനുഷ്ഠിച്ച മഹാകര്‍മത്തെ അനുസ്മരിച്ചുകൊണ്ടാണ് ആരാധകര്‍ ശിവരാത്രി മഹോത്സവം ആഘോഷിക്കുന്നത്.

ജില്ലയില്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, അഡൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ഗുഡ്ഡെ മഹാലിംഗേശ്വരക്ഷേത്രം, പറക്കില മഹാദേവ ശാസ്താര ക്ഷേത്രം, കോളിയടുക്കം ശിവപുരം ശിവക്ഷേത്രം, പെരിയ പെരിയോക്കി ഗൗരിശങ്കര ക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, കാഞ്ഞങ്ങാട് പൂങ്കാവനം കര്‍പ്പൂരേശ്വര ക്ഷേത്രം, ബേളൂര്‍ ശിവക്ഷേത്രം, വേലക്കുന്ന് ശിവക്ഷേത്രം, നീലേശ്വരം തളിയില്‍ ശിവക്ഷേത്രം, ചെറുവത്തൂര്‍ മേല്‍മട്ടലായി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് ശിവരാത്രി വിപുലമായി ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ പൂജകള്‍, ഭജന, കലാപരിപാടികള്‍ എന്നിവയുമുണ്ട്.

മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറത്തും തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ഔദ്യോഗികമായി ആരംഭിക്കുക. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

ഇന്ന് അര്‍ധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് മണപ്പുറത്ത് ഔപചാരികമായി ബലിതര്‍പ്പണം തുടങ്ങുക. പുഴയോരത്തെ ബലിത്തറകളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ അതിനു മുന്‍പേ പിതൃകര്‍മങ്ങള്‍ ആരംഭിക്കും. ശിവരാത്രിയോട് അനുബന്ധിച്ച് വൈകിട്ടു നാലുമണി മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page