കുമ്പള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരം: 24 വാര്‍ഡുകളില്‍ 23ലും ശരിയുത്തരം നല്‍കിയവര്‍ക്ക് സമ്മാനം നല്‍കി

കുമ്പള: മൊഗ്രാല്‍ ദേശീയവേദി നടത്തിയ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ 23 വാര്‍ഡുകളിലെ വിജയികളെ മുന്‍കൂട്ടി പ്രവചിച്ചു പ്രവചന മത്സര വിജയികളായവരെ സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിച്ചു.
കുമ്പള ഗ്രാമപഞ്ചായത്താണ് തിരഞ്ഞെടുപ്പ് വിജയികളെ മുന്‍കൂട്ടി പ്രവചിക്കാന്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ദേശീയ വേദി പ്രവചന മത്സരം നടത്തിയത്. 250-ഓളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍നിന്ന് 23 പോയിന്റ് നേടിയ മൂന്നു പേര്‍ വിജയിച്ചു. അര്‍ഷാദ് ഹുബ്ലി, കെ പി അഷ്‌റഫ് മൊഗ്രാല്‍, ഫാത്തിമത്ത് ശരീഫ കെ പി എന്നിവരാണ് വിജയികളായത്.
ദേശീയവേദി ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍, മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് കെ.എം അബ്ദുല്ല കുഞ്ഞി സ്പിക്, ഡോ:ജിതിന്‍ മോഹന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എഎം സിദ്ധിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ കെ പി മുഹമ്മദ്. ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ്,എം മാഹിന്‍ മാസ്റ്റര്‍,എം എ അബ്ദുര്‍ റഹ്‌മാന്‍ സൂറത്തിമുല്ല, ഹമീദ് പെര്‍വാഡ്,എ എച്ച് ഇബ്രാഹിം, മുഹമ്മദ്, എം എ മൂസ, മിഷാല്‍ റഹ്‌മാന്‍ എം എ അബൂബക്കര്‍ സിദ്ദീഖ് സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page