റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് റെയില്‍വെയുടെ മുന്നറിയിപ്പ്; ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്ന് കയറിയില്ലെങ്കില്‍ സീറ്റ് നഷ്ടമാകും

തിരുവനന്തപുരം: റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്ക് റെയില്‍വെയുടെ മുന്നറിയിപ്പ്.
റിസര്‍വേഷന്‍ ടിക്കറ്റെടുത്ത യാത്രക്കാരന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്ന് കയറിയില്ലെങ്കില്‍ സീറ്റ് നഷ്ടമാകും. നേരത്തെ അടുത്ത രണ്ട് സ്റ്റേഷന്‍ വരെ ഇളവ് നല്‍കിയിരുന്നു. ഇനി മുതല്‍ അത്തരം ഇളവുകള്‍ ലഭിക്കില്ലെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്.

പഴയ രീതിയില്‍ നിന്നു വ്യത്യസ്തമായി ടിടിഇമാര്‍ക്ക് പുതിയ എച്ച്എച്ച്ടി ടാബ്ലെറ്റുകളാണ് നല്‍കുന്നത്. അതുവഴി യാത്രക്കാരുടെ വിവരങ്ങള്‍ തത്സമയം പരിശോധിക്കാന്‍ കഴിയും. യാത്രക്കാരന്‍ ബോര്‍ഡിംഗ് സ്റ്റേഷനില്‍ എത്തിയില്ലെങ്കില്‍ ടിടിഇ ഉടന്‍ തന്നെ അത് ടാബ്ലെറ്റില്‍ രേഖപ്പെടുത്തും. യാത്രക്കാരന്‍ എത്തിയില്ലെന്ന് രേഖപ്പെടുത്തിയാലുടന്‍ ആ സീറ്റ് വെയ്റ്റിംഗ് ലിസ്റ്റിലോ ആര്‍എസിയിലോ ഉള്ള അടുത്ത യാത്രക്കാരന് ഓട്ടോമാറ്റിക്കായി അനുവദിക്കപ്പെടും.

നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ ആ വിവരം നിങ്ങളുടെ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭിക്കും. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്വന്തം ഫോണ്‍ നമ്പര്‍ തന്നെ നല്‍കുക.
നിശ്ചയിച്ച സ്റ്റേഷനില്‍ നിന്ന് കയറാന്‍ സാധിക്കില്ലെങ്കില്‍, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോര്‍ഡിംഗ് പോയിന്റ് മാറ്റി നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം റിസര്‍വ് ചെയ്ത സീറ്റ് നഷ്ടപ്പെടുകയും പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page