കണ്ണൂര്‍, ചെറുപുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

പയ്യന്നൂര്‍: ചെറുപുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാ (60)ണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കഴിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നു സംശയിക്കുന്നു. ഇതു സംബന്ധിച്ച് അടുപ്പക്കാരായ ആള്‍ക്കാരോട് പറഞ്ഞതായി പറയുന്നു. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലം മലയോരത്തെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. വിലയില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും ഉല്‍പ്പാദനത്തില്‍ ഉണ്ടായ കനത്ത ഇടിവ് കാരണം വിലവര്‍ധനവിന്റെ ആനുകൂല്യം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. റബ്ബറിനു പ്രതിദിനം വില ഉയര്‍ന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഉള്‍പ്പാദനത്തിലെ കുറവു മൂലം ഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിംഗ് നിര്‍ത്തി. കുരുമുളകിനും തേങ്ങയ്ക്കും മികച്ച വില ഉണ്ടെങ്കിലും ഉല്‍പ്പാദന കുറവ് കര്‍ഷകരെ ആശങ്കലിയിലാക്കുന്നു. വേനല്‍ തുടങ്ങിയതിനു പിന്നാലെ തന്നെ ജലക്ഷാമം നേരിട്ടത് കവുങ്ങു കര്‍ഷകരെയടക്കം ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കനത്ത മഴ കാരണം രോഗ ബാധ ഉണ്ടായതുമൂലം അടയ്ക്ക ഉല്‍പ്പാദനത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. ഇത്തവണയെങ്കിലും മികച്ച ഉല്‍പ്പാദനം ലഭിച്ചേക്കാമെന്ന് ആശിച്ചു നില്‍ക്കുന്നതിനിടയിലാണ് ജലക്ഷാമം രൂക്ഷമായി തുടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page