നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതായി സൂചന. സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാലുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം. നാളെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയിലെത്തിയാല്‍ പ്രേം കുമാറിന് നല്ല പരിഗണന നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. പ്രേംകുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നേരത്തെ ആരംഭിച്ചിരുന്നു.

സഹപ്രവര്‍ത്തകരോട് യാത്ര പറയാനുള്ള അവസരം പോലും നല്‍കാതെയാണ് തന്നെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പ്രേംകുമാറിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച സച്ചിദാനന്ദനെതിരെ നടപടിയെടുക്കാതെ തന്നെ മാറ്റിയത് ഇരട്ട നീതിയാണെന്ന് പ്രേംകുമാര്‍ പറയുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസമാണ് തന്നെ പുറത്താക്കുന്നതെന്ന് പ്രേംകുമാര്‍ ആരോപിച്ചിരുന്നു.

കേരളത്തില്‍ സംസ്‌കാരിക വകുപ്പിന്റെ കീഴില്‍ വേറെയും അക്കാദമികള്‍ ഉണ്ട്. ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞ ഉടനെ ചെയര്‍മാന്മാരെ മാറ്റിയിട്ടുള്ളതെന്നും പ്രേംകുമാര്‍ ആരാഞ്ഞു. പലയിടത്തും അതേപടി തുടരുന്നു. തന്നെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത് സ്വാഭാവിക നടപടിയെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാറ്റാമായിരുന്നല്ലോ എന്ന് താരം ചോദിക്കുന്നു. തന്റെ പ്രവര്‍ത്തനത്തിന്റെ മികവ് കൂടി പരിഗണിച്ചാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ നേരിട്ട് കേട്ട ആളാണ് താന്‍. എല്ലാം പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ആണ് തന്നെ മാറ്റിയതെന്ന് പ്രേംകുമാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page