‘ഡാന്‍സ് ചെയ്യാന്‍ അനുവദിച്ചില്ല; ഗാനമേള ട്രൂപ്പിന്റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ മദ്യപസംഘം തല്ലിത്തകര്‍ത്തു’

തിരുവനന്തപുരം: ഗാനമേളയ്ക്കിടെ ഡാന്‍സ് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞ് ഗാനമേള ട്രൂപ്പിന്റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ മദ്യപസംഘം തല്ലിതകര്‍ത്തതായി പരാതി. തിരുവനന്തപുരം വട്ടപ്പാറ നമ്പാടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടെ മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് സംഘാടകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഗാനമേള നടക്കുന്നതിനിടെ ഡാന്‍സ് ചെയ്യാനായി സ്റ്റേജിന് മുന്നിലെത്തിയ സംഘത്തെ സംഘാടകര്‍ തടഞ്ഞിരുന്നു. പിന്നീട് ഗാനമേള കഴിഞ്ഞശേഷം സംഘം ചേര്‍ന്നെത്തി അക്രമികള്‍ വിലകൂടിയ സ്പീക്കറുകളടക്കം തകര്‍ത്തു. സ്റ്റേജിലെ സാധനങ്ങള്‍ വലിച്ചിട്ടു. സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസും തകര്‍ത്തു. പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്ന് സംഘാടകര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page