കണ്ണില്ലാത്ത ക്രൂരത; 14 കാരിക്ക് നേരെ പിതാവിന്റേയും ബന്ധുക്കളുടെയും ക്രൂരപീഡനം; ആദ്യ പീഡനം 8ാം വയസില്‍; 3 പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഒളിവില്‍ പോയ ഒരാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടി സുഹൃത്തിനോട് പീഡന വിവരങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്.

പുന്നപ്ര സ്വദേശിയായ പതിനാലുകാരി എട്ട് വയസുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. മാതാവിന്റെ സഹോദരനാണ് ആദ്യം പീഡിപ്പിച്ചത്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയശേഷം ആത്മഹത്യ ചെയ്തു.

പിന്നീട് മാതാവ് ഉപേക്ഷിച്ച പെണ്‍കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു. 2022 ല്‍ പിതാവ് അവിടെ നിന്ന് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. പിന്നാലെയാണ് പിതാവില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും കുട്ടിക്ക് തുടര്‍ച്ചയായി പീഡനം നേരിടേണ്ടി വന്നത്. പിതാവിന്റെ സഹോദരീ ഭര്‍ത്താവും സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നാലു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത സെന്ററിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page