കാസര്‍കോട്: ജോലിക്ക് പോയ ശേഷം വീട്ടില്‍ തിരിച്ചെത്താതിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാവണീശ്വരം തണ്ണോട്ട്, ബെള്ളംതട്ടയിലെ ശ്രീധരന്റെ മകന്‍ വി ശ്രീജിത്ത് (34) ആണ് ജീവനൊടുക്കിയത്. വയറിംഗ് തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിവു പോലെ ജോലിക്കുപോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് വീട്ടിനടുത്തു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രവാസിയായിരുന്നു ശ്രീജിത്ത്. മാതാവ്: ശാരദ. ഭാര്യ: ഗാന (കുടക്). ഏഴുമാസം പ്രായമുള്ള കുട്ടിയുണ്ട്.






