കുമ്പള : ഷിറിയ പുഴയിലെ ബംബ്രാണ വയൽ ചട്ടത്തൂരിൽ ഇന്നു വൈകിട്ട് സ്ത്രീകളും കുട്ടികളും ഉല്ലാസയാത്ര നടത്തിയിരുന്ന തോണി മറിഞ്ഞു രണ്ടു പേർക്കു പരിക്കേറ്റു. ചട്ടത്തൂർ സ്വദേശികളായ സാഹിന (25), ഐസ (7) എന്നിവർക്കാണു പരിക്കേറ്റതെന്നു പറയുന്നു. ഇവർക്കു കുമ്പള സഹകരണാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഒരു കുട്ടി യെ കാസർകോട്ട് ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ടെന്നു പറയുന്നു. എന്നാൽ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു കുടംബത്തിലെ അംഗങ്ങളാണ് തോണിയിലുണ്ടായിരുന്നതെന്നാണ് പറയുന്നത്. തൗസീഫ് എന്നയാളാണ് തോണിതുഴഞ്ഞിരുന്നതെന്നും സംസാരമുണ്ട്. വേനലിനെത്തുടർന്നു ജലമൊഴുക്കുകുറവായതിനാൽ ഭാഗ്യം കൊണ്ടു വൻദുരന്തം ഒഴിവാകുകയായിരുന്നു.







