കാസര്‍കോട്: വീടിനു പുറത്തുള്ള കുളിമുറിയിലേയ്ക്ക് പോവുകയായിരുന്ന യുവതി തെന്നി വീണു മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബായാര്‍, സജങ്കില, കൊടിയടുക്ക ഹൗസിലെ അനന്തപത്മനാഭന്റെ ഭാര്യ ഗംഗ (37) യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം. കിടപ്പുമുറിയില്‍ നിന്നു വീടിനു പുറത്തുള്ള കുളിമുറിയിലേയ്ക്ക് പോവുകയായിരുന്നു ഗംഗ. ഇതിനിടയില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. സാരമായി പരിക്കേറ്റയുവതിയെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.






