കാസര്‍കോട്: ടാപ്പിംഗ് തൊഴിലാളിയെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍, കിന്നിംഗാര്‍, കായിമല ഹൗസിലെ സുന്ദരന്റെ മകന്‍ രമേശ് (45)ആണ് മരിച്ചത്. കാറഡുക്ക, നെടുവങ്കടി റോഡരുകില്‍ വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് ഇദ്ദേഹത്തെ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കാറഡുക്കയില്‍ ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു രമേശ്. മാതാവ്: പരേതയായ ലീല.ഭാര്യ: അരുണ. മക്കള്‍: സ്വസ്തിക്ക്, സൗമ്യ. മരുമകന്‍: ഉമാനാഥ്.






