കാസര്‍കോട്: ബേക്കല്‍, പെരിയാട്ടടുക്കം പള്ളാരത്ത് വീടിനു നേരെ കല്ലേറ്. ബീഫാത്തിമയുടെ വീടിനു നേരെയാണ് അക്രമം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം. സ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കണമെന്ന് ഉദ്ദേശിച്ച് എത്തിയവരാണ് അക്രമം നടത്തിയതെന്നു ബീഫാത്തിമ നല്‍കിയ പരാതിയില്‍ പറഞ്ഞു. അക്രമത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നു സംശയിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.
അക്രമ വിവരമറിഞ്ഞ് പെരിയാട്ടടുക്കത്ത് ഉണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിയാട്ടടുക്കത്ത് നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണോ വെള്ളിയാഴ്ച രാത്രി ഉണ്ടായതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.






