കരിന്തളം:നിരവധി ധീര ജവാന്മാർ വീര മൃത്യു വരിച്ച, ഇന്ത്യൻ ചരിത്രത്തിലെ ബ്ലാക്ക് ഡേയായി ആചരിക്കുന്ന പുൽവാമ ദിനത്തിൻ്റെ ഏഴാം വാർഷികത്തിൽ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിലുള്ള യുദ്ധ സ്മാരകത്തിൽ എൻ സി സി കേഡറ്റ്സിൻ്റെ റീത്ത് ലെയിങ്ങ് പരേഡും , പുഷ്പാർച്ചനയും നടത്തി. തോളേനിലുള്ള സൈനിക കൂട്ടായ്മ ഓഫീസിൽ പൊതുജനങ്ങൾക്കു സൗജന്യ മെഡിക്കൽ ക്യാമ്പുമുണ്ടായിരുന്നു. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുംക്യാമ്പിൽ പങ്കെടുത്തു.പ്രാഥമിക ലാബ് പരിശോധനയും അസ്ഥിബലക്ഷയ പരിശോധനകളും നടത്തി. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷത്ത വഹിച്ചു.മുൻ സി ആർ പി എഫ് ഐ ജി . പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. സി ആർ പി എഫ് മുൻ ഐ ജി . കെ വി മധുസൂദനൻ മുഖ്യാതിഥിയായി. മിംസ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി കണക്ട് മാനേജർ കെ വി മധുസൂദനൻ ഡോ. സൗരഭ് ,കേരള ഹോം ഗാർഡ് അസോസിയേഷൻ സംസ്ഥാന ജോയിൻറ് സെക്രട്ടറി ബാബു കീത്തോൽ, സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ പി വി ബിജു , വൈസ്






